Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള അറബിക്​ മുൻഷീസ്​...

കേരള അറബിക്​ മുൻഷീസ്​ അ​േസാസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. അറബി ഭാഷയുടെ പ്രചാരണത്തിനും വളർച്ചക്കുമായി വിവിധ തലങ്ങളിൽ സംഭാവന അർപ്പിച്ചവർക്കാണ് അവാർഡുകൾ നൽകുന്നത്. സി.എച്ച്. മുഹമ്മദ്കോയ സ്മാരക അവാർഡിന് ഇടവം ഖാലിദ്കുഞ്ഞും പാണക്കാട് ശിഹാബ് തങ്ങൾ സ്മാരക അവാർഡിന് എം. ഇമാമുദ്ദീനും മജീദ് റഹ്മാൻ കുഞ്ഞിപ്പ അവാർഡിന് ഡോ. കെ.എം. നിസാമുദ്ദീൻ, ഡോ. അലി അക്ബർ, സുലൈഖാബീവി എന്നിവരും അർഹരായി. ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 66ാം സംസ്ഥാന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് എ.എം. ജാഫർ, സംസ്ഥാന സെക്രട്ടറി എം. തമീമുദ്ദീൻ, എസ്. നിഹാസ്, ഷെഫീർ ഖാസിമി, ലൈലാ ബീവി എന്നിവർ അറിയിച്ചു. അറബി ഭാഷയുടെ വളർച്ചക്കും പ്രചാരണത്തിനുമായി മഹത്തായ സംഭാവന നൽകിയ ഡോ. എം.എസ്. മൗലവിക്ക് പ്രത്യേക പ്രതിഭ പുരസ്കാരം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story