Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുഃഖിതരുടെ...

ദുഃഖിതരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നവരുടെ കൂടെയാണ് ദൈവം -^ശോഭാ സുരേന്ദ്രന്‍

text_fields
bookmark_border
ദുഃഖിതരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നവരുടെ കൂടെയാണ് ദൈവം --ശോഭാ സുരേന്ദ്രന്‍ ഓച്ചിറ: ദുഃഖിതരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നവരുടെ കൂടെയാണ് ദൈവമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ചങ്ങന്‍കുളങ്ങര പുലിത്തിട്ട ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ കാപ്പ്‌കെട്ട് വ്രതാനുഷ്ഠാനത്തി​െൻറ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചടങ്ങില്‍ 50,001 രൂപയും ഫലകവും അടങ്ങുന്ന ഈവര്‍ഷത്തെ പുലിത്തിട്ട ത്രിഗുണാത്മികാദേവി സദ്കീര്‍ത്തി പൂരസ്‌കാരം ശോഭാ സുരേന്ദ്രന്‍ നടന്‍ നെടുമുടി വേണുവിന് സമ്മാനിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് സൗത്ത് ഇന്ത്യന്‍ വിനോദ് അധ്യക്ഷത വഹിച്ചു. ഓച്ചിറ പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിയ്ക്കല്‍ മജീദ്, ജില്ല പഞ്ചായത്ത് അംഗം അനില്‍ എസ്. കല്ലേലിഭാഗം, എൻ. കൃഷ്ണകുമാര്‍, രവി മൈനാഗപ്പള്ളി, ജോളി, രാധാമണി, കളരിയ്ക്കല്‍ സലിംകുമാര്‍, രവീന്ദ്രന്‍ മുളയക്കല്‍, മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന അഭിഷ്ടവരപ്രസാദപൂജക്ക്ശേഷം കാപ്പ്‌കെട്ട് വ്രതാനുഷ്ഠാനം സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story