Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര^സംസ്​ഥാന...

കേന്ദ്ര^സംസ്​ഥാന സർക്കാറുകൾ തൊഴിലാളികളെ വഞ്ചിക്കുന്നു ^രമേശ്​ ചെന്നിത്തല

text_fields
bookmark_border
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൊഴിലാളികളെ വഞ്ചിക്കുന്നു -രമേശ് ചെന്നിത്തല തിരുവനന്തപുരം: തൊഴിലാളി ദ്രോഹ ഒാർഡിനൻസുകളും നിയമങ്ങളുമാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ള സർക്കാറുകൾ മത്സരബുദ്ധിയോടെ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴിലാളികളുടെ പേരുപറഞ്ഞ് അധികാരത്തിൽ കയറുകയും തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നത് അവരോടുള്ള അവഗണനയും വഞ്ചനയുമാണ്. ചുമട്ടുതൊഴിലാളി മേഖലയിൽ സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് നിയമസഭയിലും പുറത്തും കോൺഗ്രസും യു.ഡി.എഫും ശക്തമായി എതിർക്കും. കേരള ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (െഎ.എൻ.ടി.യു.സി) തിരുവനന്തപുരം ഒളിമ്പിയ ചേംേമ്പഴ്സിൽ നടത്തിയ നേതൃതല ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ പ്രസിഡൻറ് വർക്കല കഹാർ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആറ്റിങ്ങൽ വി.എസ്. അജിത്കുമാർ, െഎ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ.പി. ഹരിദാസ്, സുന്ദരം കുന്നത്തുള്ളി, വി.ജെ. ജോസഫ്, സുബോധൻ, നിയാസ്, വി.ആർ. പ്രതാപൻ, ചെറുവയ്ക്കൽ പത്മകുമാർ, ചാല നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story