Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധനവകുപ്പ്​...

ധനവകുപ്പ്​ ജീവനക്കാർക്ക്​ അവധിയെടുക്കുന്നതിൽ നിയന്ത്രണം; മാർച്ച്​ 31 വരെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അവധിയുള്ളൂ

text_fields
bookmark_border
തിരുവനന്തപുരം: ധനവകുപ്പ് ജീവനക്കാർക്ക് മാർച്ച് 31 വരെ അവധിയെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തികവർഷം അവസാനിക്കാൻ കുറച്ച് ദിവസം മാത്രം േശഷിേക്ക ജീവനക്കാർ അവധിയെടുക്കുന്നത് ഫണ്ട് വിനിയോഗം ഉൾപ്പെടെ കാര്യങ്ങൾക്ക് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൗനിർദേശം. മാർച്ച് 31 വരെ അടിയന്തര സാഹചര്യങ്ങളിലൊഴികെ തുടർച്ചയായി അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ട് മാസം ശേഷിക്കെ പദ്ധതി നിർവഹണവും ഫണ്ട് റിലീസിങ്ങും സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇൗ ഉത്തരവെന്നാണ് വകുപ്പി​െൻറ വിശദീകരണം. ജീവനക്കാർ അവധിയെടുക്കുന്നതിനാൽ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യംചെയ്യുന്ന ചില സെക്ഷനുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുെന്നന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ധനവകുപ്പ് ജീവനക്കാർക്ക് ഫണ്ട് റിലീസിങ്, ബജറ്റ് തയാറാക്കൽ എന്നിവയൊക്കെയായി ബന്ധപ്പെട്ട് കുറച്ചുനാളായി നല്ല ജോലിയാണുള്ളതെന്നും ഇത്തരമൊരു ഉത്തരവ് അസാധാരണമാണെന്നും ജീവനക്കാർ പറഞ്ഞു. ശാരീരികപ്രശ്നങ്ങളുള്ള ജീവനക്കാർക്ക് പോലും അവധി നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. ബിജു ചന്ദ്രശേഖർ
Show Full Article
TAGS:LOCAL NEWS 
Next Story