Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗപരിമിതർക്ക്...

അംഗപരിമിതർക്ക് പ്രവേശിക്കാവുന്ന തരത്തിൽ എ.ടി.എമ്മുകൾ മാറ്റണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: അംഗപരിമിതർക്ക് ഇടപാടുകൾ നടത്താവുന്ന വിധത്തിൽ എ.ടി.എമ്മുകൾ മാറ്റാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് റിസർവ് ബാങ്കിനോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. റിസർവ് ബാങ്ക് ഗവർണർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു. എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നത് വാടകമുറികളിലായതിനാൽ അംഗപരിമിതരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന എസ്.ബി.ഐ നിലപാട് കമീഷൻ തള്ളി. കരമന സ്വദേശിനി കെ. ഫരീദാബീവി നൽകിയ പരാതിയിലാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥയായ ഫരീദാബീവിയുടെ ശമ്പളം എസ്.ബി.ഐ അക്കൗണ്ടിലാണ് ഓഫിസ് നിക്ഷേപിക്കുന്നത്. പണമെടുക്കണമെങ്കിൽ എ.ടി.എമ്മിനെ ആശ്രയിക്കണം. അംഗപരിമിതയായ തനിക്ക് എ.ടി.എമ്മുകളിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. കമീഷൻ എസ്.ബി.ഐ ജനറൽ മാനേജറിൽനിന്ന് വിശദീകരണം വാങ്ങിയിരുന്നു. എ.ടി.എമ്മുകളിൽ റാമ്പ് നിർമിക്കുന്നത് എളുപ്പമല്ലെന്ന് വിശദീകരണത്തിൽ പറയുന്നു. പണം പിൻവലിക്കാൻ ശാഖകളെ സമീപിക്കാമെന്നും വിശദീകരണത്തിലുണ്ട്. എന്നാൽ, ബാങ്കി​െൻറ വിശദീകരണം നിയമലംഘനമാണെന്ന് കമീഷൻ വിലയിരുത്തി. രണ്ടു മാസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story