Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം

തിരുവനന്തപുരം

text_fields
bookmark_border
: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ഓട്ടിസത്തി​െൻറ ചികിത്സയുമായി ബന്ധപ്പെട്ട് പ്രഭാഷണം സംഘടിപ്പിച്ചു. മെഡിക്കൽ കോളജിലെ ചൈൽഡ് ഡെവലപ്മ​െൻറ് സ​െൻററി​െൻറ നേതൃത്വത്തിലാണ് ചൈൽഡ് ഡെവലപ്മ​െൻറ് പ്രഭാഷണം സംഘടിപ്പിച്ചത്. ഓസ്ട്രേലിയയിലെ ചൈൽഡ് സൈക്യാട്രി വിഭാഗം മേധാവിയും മലയാളിയുമായ ഡോ. വത്സമ്മ ഈപ്പൻ പ്രഭാഷണം നടത്തി. കുട്ടികൾക്കിടയിൽ ഓട്ടിസം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ പ്രഭാഷണത്തിന് പ്രസക്തിയേറുന്നത്. കേരളം ഓട്ടിസം ചികിത്സക്ക് രാജ്യത്ത് തന്നെ മികച്ച മാതൃകയാണ്. എന്നാൽ, മാറുന്ന ലോക സാഹചര്യത്തിലെ ചികിത്സാ രീതികളും ഓസ്ട്രേലിയയിൽ ഓട്ടിസത്തെ പറ്റിയുള്ള നൂതന ചികിത്സാരീതികളും പ്രഭാഷണത്തിൽ അവർ വിശദീകരിച്ചു. സി.ഡി.സി ഡയറക്ടർ ഡോ. ബാബു ജോർജ്, കൺസൾട്ടൻറ് സി.ഡി.സി ഡോ. സുൽഫിക്കർ അഹമ്മദ്, മുൻ എസ്.എ.ടി സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, സി.ഡി.സി അസി. പ്രഫ.ഡോ. ദീപാ ഭാസ്കർ തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story