Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെൽകർഷകർക്ക് പള്ളിക്കൽ ...

നെൽകർഷകർക്ക് പള്ളിക്കൽ പഞ്ചായത്ത് പാറ്റ് മെതിയന്ത്രം നൽകി

text_fields
bookmark_border
കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകർക്ക് അത്യാധുനിക പാറ്റ് മെതിയന്ത്രം പഞ്ചായത്ത് വാങ്ങിനൽകി. ഒരു കാലത്ത് ജില്ലയിലെ നെല്ലറയായിരുന്നു പള്ളിക്കൽ പഞ്ചായത്ത്. ജില്ലയിൽ തന്നെ മരമടിക്ക് പേരുകേട്ട പള്ളിക്കൽ പുഴ പാടശേഖരത്തിലടക്കം 100 ഹെക്ടറോളം സ്ഥലത്തായിരുന്നു പണ്ട് കൃഷി. ജലദൗർലഭ്യവും നഷ്ടവും ആയതോടെ പലരും നെൽകൃഷി കൈവിട്ടു. ഭൂമാഫിയകളുടെ നികത്തൽ ഭീഷണി കൂടി ആയതോടെ പഞ്ചായത്തിലെ നെൽകൃഷി പൂർണമായും ശോഷിച്ച സ്ഥിതിയായി. ഹരിതകേരളം പദ്ധതി എത്തിയതോടെയാണ് പിന്നീട് കൃഷി സജീവമായത്. തരിശ് കിടന്ന നിലങ്ങളിൽ വീണ്ടും നെൽകതിർ തളിരിട്ടു. ഒപ്പം പുതുതലമുറ വിത്തായ ഉമയിലൂടെ കരയിലും നെൽകൃഷി ആരംഭിച്ചു. കാർഷിക കർമസേനയും ആധുനിക കൃഷി യന്ത്രങ്ങളും ഉപയോഗിച്ചാണ് പാടശേഖരത്തെയും കരയെയും ഒരുക്കിയെടുത്തത്. കൊയ്ത്ത് യന്ത്രവും സജ്ജമാക്കിയിരുന്നെങ്കിലും കറ്റമെതിക്കാനോ, പാറ്റാനോ മനുഷ്യാധ്വാനം തന്നെ വേണ്ട അവസ്ഥയായിരുന്നു. തൊഴിലാളികളുടെ ദൗർലഭ്യം നേരിടുന്നുവെന്ന കൃഷിക്കാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പാറ്റ് മെതിയന്ത്രം വാങ്ങിനൽകുകയായിരുന്നു. യന്ത്രമെത്തുന്നതോടെ കൊയ്ത്ത് കഴിഞ്ഞ് കറ്റകൾ പാടത്തിൽവെച്ച് തന്നെ മെതിച്ച് പതിർ വേർതിരിച്ച് എടുക്കാനും കഴിയും. യന്ത്രത്തി​െൻറ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. ഹസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബേബി സുധ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്. പുഷ്പലത, എൻ. അബുതാലിബ്, പ്രസന്ന ദേവരാജൻ, ശാരിക അനൂപ്, ജി.ആർ. ഷീജ, നസീർ, ആർ. രാമചന്ദ്രൻ ഉണ്ണിത്താൻ, മുരളീധരൻപിള്ള, വി.വി. രാധാകൃഷ്ണൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. നാസർ ഖാൻ സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story