Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസികൾ ധർണ നടത്തി

പ്രവാസികൾ ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയോട് നിഷേധാത്മക സമീപനം പുലർത്തുന്ന ബാങ്കുകൾ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ ജില്ല കേന്ദ്രങ്ങളിൽ . തിരുവനന്തപുരം ട്രഷറി എസ്.ബി.െഎ ബ്രാഞ്ചിന് മുന്നിലെ ധർണ പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നോർക്ക തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളെപ്പോലും ബാങ്കുകൾ ലോൺ നൽകാതെ തിരിച്ചയക്കുകയാണെന്നും ഗ്രാമീണ മേഖലയെയും ബാങ്കുകൾ അവഗണിക്കുന്നതായും എം.എൽ.എ പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജീവ് തൈക്കാട്, ഡി. അനിതാകുമാരി, കെ. പ്രതാപ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story