Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.എ.ടി വളപ്പിൽ...

എസ്.എ.ടി വളപ്പിൽ സംശയാസ്പദമായി കണ്ട സ്ത്രീയെ പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം: എസ്.എ.ടി വളപ്പിൽ സംശയാസ്പദമായി കണ്ടെത്തിയ സ്ത്രീയെ രോഗികളുടെ കൂട്ടിരിപ്പുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിൽ സംശയാസ്പദമായി ചുറ്റിത്തിരിയുന്ന യുവതിയെ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർ ശ്രദ്ധിച്ചത്. തുടർന്ന് ചിലർ ഇവരെ ചോദ്യം ചെയ്തെങ്കിലും ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണെന്ന് ആരോപിച്ച് സ്ത്രീകളും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story