Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂജപ്പുരയിൽ...

പൂജപ്പുരയിൽ മദ്യപാനികളുടെ ആക്രമണം: ഒരാൾക്ക്​ കുത്തേറ്റു

text_fields
bookmark_border
തിരുവനന്തപുരം: പൂജപ്പുരക്ക് സമീപം ചാടിയറയിൽ മദ്യപാനികളുടെ ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. വയറിന് കുത്തേറ്റ പൂജപ്പുര സ്വദേശി ബിജുവിനെ (40) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.40നായിരുന്നു സംഭവം. പ്രദേശത്ത് സോഡാക്കുപ്പികളും കല്ലുകളും വലിച്ചെറിയുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇതിനിടയിൽ ബിജുവിന് കുത്തേറ്റു. ബിജുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാൾക്ക് കുത്തേറ്റതായി വിവരം ലഭിച്ചെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട പൂർണവിവരം ലഭ്യമായിട്ടില്ലെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story