Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:23 AM GMT Updated On
date_range 30 April 2018 5:23 AM GMTമിനിലോറിയും കാറും കൂട്ടിയിടിച്ച് റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsbookmark_border
വെഞ്ഞാറമൂട്: . വൈക്കം ശ്രീഭവനിൽ ഗോപിനാഥൻ നായർ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് എം.സി റോഡിൽ പിരപ്പൻകോട് ജങ്ഷന് സമീപമാണ് അപകടം. വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗോപിനാഥൻ നായർ ഓടിച്ചിരുന്ന കാറും എതിർദിശയിൽ കോഴി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ഗോപിനാഥൻ നായരെ നാട്ടുകാരും വെഞ്ഞാറമൂട് പൊലീസും ചേർന്ന് പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റിട്ട. വില്ലേജ് ഒാഫിസറായ നിർമലയാണ് ഗോപിനാഥൻ നായരുടെ ഭാര്യ. മക്കൾ:- ഡോ. ശ്രീനാഥ് (മലയിൻകീഴ് ഗവ.ആശുപത്രി), ശ്രീജ. മരുമക്കൾ: ശ്രീലക്ഷ്മി, രാജേഷ്. അപകടത്തിൽപെട്ട കാറിൽനിന്ന് ഓയിൽ റോഡിൽ പടർന്നതുമൂലം അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്, വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തി ഓയിൽ കഴുകിമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story