Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:23 AM GMT Updated On
date_range 30 April 2018 5:23 AM GMTമടവൂർ സുരേന്ദ്രന് കവിതാ പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.െഎയുടെ 23ാമത് പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടത്തിയ സാഹിത്യമത്സരത്തിൽ കവിതക്ക് പൊതുവിഭാഗത്തിൽ മടവൂർ സുരേന്ദ്രെൻറ 'ആയുധങ്ങളേ വിട' എന്ന കവിത അവാർഡിനർഹമായി. കാഷ് പ്രൈസും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. കഴിഞ്ഞ ദിവസം കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ അവാർഡ് നൽകി. സി.ആർ. ജോസ് പ്രകാശ് അധ്യക്ഷതവഹിച്ചു. സിനിമ സംവിധായകൻ വിനയൻ, ഡോ. രാജാജി മാത്യു, കാനം രാജേന്ദ്രൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story