Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:21 AM GMT Updated On
date_range 30 April 2018 5:21 AM GMTതിരുനല്ലൂർ കാവ്യോത്സവം; നാളെ തുടങ്ങും
text_fieldsbookmark_border
കൊല്ലം: 12ാമത് തിരുനല്ലൂർ കാവ്യോത്സവം 2018 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊല്ലം ജവഹർ ബാലഭവനിൽ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് തിരുനല്ലൂർ കരുണാകരൻ രചിച്ച വിപ്ലവഗാനങ്ങളുടെ സംഘാവതരണത്തോടെ കാവ്യോത്സവം ആരംഭിക്കും. 4.30ന് തിരുനല്ലൂർ സ്മൃതികേന്ദ്രം അധ്യക്ഷൻ ബിനോയ് വിശ്വം മുഖമൊഴി പറയും. 4.45ന് കാവ്യസന്ധ്യ, ആറിന് കഥാപ്രസംഗം: തിരുനല്ലൂരിെൻറ 'അമ്മയും മകനും'. ബുധനാഴ്ച 9.30ന് തിരുനല്ലൂർ കവിതകളുടെ ആലാപന മത്സരവും, ചിത്രരചനയും നടക്കും. വൈകീട്ട് അഞ്ചിന് സംവാദം 'ഫാഷിസ്റ്റ് വിരുദ്ധ മുന്നണി; െഎക്യത്തിെൻറ സാധ്യതകൾ'. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ എന്നിവർ പെങ്കടുക്കും. വ്യാഴാഴ്ച രാവിലെ 10 മുതൽ ഫേസ്ബുക്ക് കൂട്ടായ്മ കാവ്യകേളി അംഗങ്ങളുടെ ഒത്തുചേരൽ, വൈകീട്ട് 5.30ന് സമ്മാന വിതരണം മേയർ രാജേന്ദ്ര ബാബു നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story