Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:14 AM GMT Updated On
date_range 2018-04-30T10:44:56+05:30വിമുക്തഭടൻ കിണറ്റിൽ വീണു മരിച്ചു
text_fieldsകരുനാഗപ്പള്ളി: കിണറിെൻറ തൊടിയിൽ ഇരുന്ന വിമുക്തഭടൻ അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചു. കുലശേഖരപുരം ആദിനാട് തെക്ക് പണിക്കശ്ശേരിൽ വീട്ടിൽ ഒാമനക്കുട്ടൻ ആണ് (44) കിണറ്റിൽ വീണു മരിച്ചത്. ശനിയാഴ്ച രാത്രി ഏേഴാടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറ്റിെൻറ തൊടിയിൽ കയറി ഇരുന്നു മാതാവുമായി സംസാരിക്കുന്നതിടെ അബദ്ധത്തിൽ കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓമനക്കുട്ടനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: പ്രജിത. മക്കൾ: അനന്തു, ശിവപ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. മിന്നലേറ്റ് യുവാവ് മരിച്ചു kld5 kol 54 sreeju (35).jpg പത്തനാപുരം: സി.പി.എം കുണ്ടയം ബ്രാഞ്ച് സെക്രട്ടറി മിന്നലേറ്റ് മരിച്ചു. കുണ്ടയം വെള്ളാരമൺ പാലവിളയിൽ ശ്രീജു ആണ് (35) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വീട്ടിൽ ഇരിക്കവേ ശ്രീജുവിന് കനത്തമഴയെ തുടർന്നുണ്ടായ മിന്നൽ ഏൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്രീജുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മഞ്ചള്ളൂരിലെ മോട്ടോർ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ്. ഭാര്യ: അശ്വതി. മക്കൾ: ശ്രുതി, സിദ്ധാർഥ്.
Next Story