Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.പി മാർക്ക്...

എസ്​.പി മാർക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
തിരുവനന്തപുരം: സർവിസിൽനിന്ന് വിരമിക്കുന്ന എം. മുഹമ്മദ് ഷബീർ (ൈക്രം ബ്രാഞ്ച് ഒ.സി.ഡബ്ല്യു), ടി.സി. വേണുഗോപാലൻ (ൈക്രം ബ്രാഞ്ച് ഇ.ഒ.ഡബ്ല്യു) എന്നീ എസ്.പിമാർക്ക് കേരള പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. 37 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം. മുഹമ്മദ് ഷബീർ സബ് ഇൻസ്പെക്ടറായാണ് സർവിസ് ജീവിതം ആരംഭിക്കുന്നത്. വിവിധ ജില്ലകളിൽ സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈ.എസ്.പി തുടങ്ങിയ ചുമതലകൾ വഹിച്ചശേഷം 2008ൽ എസ്.പിയായി സ്ഥാനക്കയറ്റവും 2013ൽ ഐ.പി.എസ് സെലക്ഷനും ലഭിച്ചു. എസ്.പി ഇൻറലിജൻസ്, പൊലീസ് ആസ്ഥാനത്തെ അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ, ൈക്രംബ്രാഞ്ച് എസ്.പി എന്നീ തസ്തികകളിൽ തുടർന്ന് ജോലി ചെയ്തിട്ടുണ്ട്. സ്ത്യുത്യർഹസേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലും കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ 38 സദ്സേവന രേഖകളുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 37 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ടി.സി. വേണുഗോപാലൻ സബോർഡിനേറ്റ് സർവിസിലെ സേവനത്തിനുശേഷം 1995 മുതൽ സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈ.എസ്.പി എന്നീ ചുമതലകളിൽ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് ൈക്രംബ്രാഞ്ചിലും സേവനം അനുഷ്ഠിച്ചു. കൊലപാതകക്കേസുകളുൾപ്പെടെ നിരവധി ദുരൂഹമായ കേസുകൾ സ്തുത്യർഹമായി തെളിയിച്ച ടി.സി. വേണുഗോപാലന് മികച്ച സേവനത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പൊലീസി​െൻറ ഉപഹാരം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകി. ഡി.ജി.പിമാരായ എൻ.സി. അസ്താന, എ. ഹേമചന്ദ്രൻ, എ.ഡി.ജി.പിമാരായ ആർ. ശ്രീലേഖ, ഡോ.ബി. സന്ധ്യ, ഷെയ്ഖ് ദർവേശ് സാഹിബ്, എസ്.പിയായ ആർ. നിശാന്തിനി എന്നിവർ സംസാരിച്ചു. എ.ഐ.ജിമാരായ വി. ഗോപാൽ കൃഷ്ണൻ സ്വാഗതവും ഹരിശങ്കർ നന്ദിയും പറഞ്ഞു. ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, പി. വിജയൻ, ഡി.ഐ.ജിമാരായ പി. പ്രകാശ്, കെ. സേതുരാമൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷൻ : photo 1.JPG 1. സർവിസിൽനിന്ന് വിരമിക്കുന്ന എം. മുഹമ്മദ് ഷബീർ photo 2.jpg 2 .സർവിസിൽനിന്ന് വിരമിക്കുന്ന ടി.സി. വേണുഗോപാൽ photo 3.JPG 3. സർവിസിൽനിന്ന് വിരമിക്കുന്ന എസ്.പിമാരായ എം. മുഹമ്മദ് ഷബീർ, ടി.സി. വേണുഗോപാലൻ എന്നിവർക്ക് കേരള പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി യാത്രയയപ്പ് നൽകിയപ്പോൾ. ഡി.ജി.പി എൻ.സി. അസ്താന, എ. ഹേമചന്ദ്രൻ, ആർ. ശ്രീലേഖ എന്നിവർ സമീപം 6E3A9472.JPG photo.JPG photo 4.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story