Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right108 ആംബുലൻസിൽ അസം...

108 ആംബുലൻസിൽ അസം സ്വദേശിനിക്ക് സുഖപ്രസവം

text_fields
bookmark_border
തിരുവനന്തപുരം: 108 ആംബുലൻസിൽ അസം സ്വദേശിനി പ്രസവിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവിൽ താമസിക്കുന്ന അസം സ്വദേശിനി ഫോറിനിസക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് താജുദ്ദീൻ 108 ആംബുലൻസി​െൻറ സേവനം തേടുകയായിരുന്നു. ആംബുലൻസിലേ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ (ഇ.എം.ടി) രഞ്ജിത്തി​െൻറ പരിശോധനയിൽ കുഞ്ഞ് പുറത്തുവരാറായി എന്ന് മനസ്സിലാക്കി. ഉടൻതന്നെ ഫോറിനിസയെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് പോകും വഴി ചാത്തൻപാട് വെച്ച് യുവതിയുടെ നില മോശമാകുന്നത് കണ്ട രഞ്ജിത്ത് ആംബുലൻസ് നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് പ്രസവം എടുക്കുകയുമായിരുന്നു. കുഞ്ഞ് പുറത്തുവന്ന ഉടൻ പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി. പ്രഥമ ശുശ്രൂഷകൾ രഞ്ജിത്ത് നൽകി. ഉടൻ ആംബുലൻസ് ഡ്രൈവർ മണികണ്ഠൻ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുഞ്ഞിനാണ് ഫോറിനിസ ജന്മം നൽകിയത്. prasavam 108 ambulance.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story