Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.എച്ച്.ആർ.എം 10ാം...

ഡി.എച്ച്.ആർ.എം 10ാം വാർഷിക സമ്മേളനം 30ന്

text_fields
bookmark_border
തിരുവനന്തപുരം: ഡി.എച്ച്.ആർ.എം 10ാം വാർഷികത്തി​െൻറ സമാപന സമ്മേളനം 30ന് ശംഖുംമുഖത്ത് എഴുത്തുകാരി അരുന്ധതി റോയ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൻ സെലീനാ പ്രക്കാനം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രകാരൻ കാഞ്ച ഐലയ്യ മുഖ്യ പ്രഭാഷണം നടത്തും. സെലീന പ്രക്കാനം അധ്യക്ഷത വഹിക്കും. എം. ഗീതാനന്ദൻ, അഡ്വ. ജയശങ്കർ, ഡോ. ജെ. ദേവിക, ടി.ടി. ശ്രീകുമാർ, പി.സി. ജോർജ് തുടങ്ങിയവർ സംസാരിക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, സംവിധായകൻ ഡോ. ബിജു, ഡോ. യു.പി. അനിൽകുമാർ തുടങ്ങിയവരെ ആദരിക്കും. ജോയൻറ് സെക്രട്ടറി സജി കൊല്ലം, വൈസ് ചെയർമാൻ അജയൻ പുളിമാത്ത്, ട്രഷറർ അജിത കീഴ്പാലൂർ, മനോജ് ഇരവിപുരം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story