Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോയൻറ് കൗൺസിൽ...

'ജോയൻറ് കൗൺസിൽ നേതാക്കളെ സ്​ഥലംമാറ്റിയതിൽ പ്രതിഷേധിച്ചു'

text_fields
bookmark_border
തിരുവനന്തപുരം: റവന്യൂ കമീഷണറേറ്റിലേക്ക് പ്രകടനം നടത്തിയതിന് ജോയൻറ് കൗൺസിൽ സൗത്ത് ജില്ല സെക്രട്ടറി പി. ശ്രീകുമാറിനെയും പബ്ലിക് ഒാഫിസ് മേഖലാ സെക്രട്ടറി വി. രാജേഷിനെയും സ്ഥലംമാറ്റിയതിൽ ജോയൻറ് കൗൺസിൽ പ്രതിഷേധിച്ചു. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഉച്ചവരെ ലീവെടുത്ത് റവന്യൂ കമീഷണറേറ്റിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. സെക്രേട്ടറിയറ്റ് അംഗം കെ.പി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ് പുലിപ്പാറ, ജയശ്ചന്ദ്രൻ കല്ലിംഗൽ, എം.എം. നജീം, എ. ഹരിശ്ചന്ദ്രൻ നായർ, എസ്. സജീവ്, പി. ഹരീന്ദ്രനാഥ്, ജെ. ശിവരാജൻ, എസ്. ബിനുകുമാർ, വി.കെ. മധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story