Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:11 AM GMT Updated On
date_range 2018-04-29T10:41:59+05:30യുവതിയുടെ മരണകാരണം അനസ്തേഷ്യ നൽകിയതിലെ പിഴവെന്ന് പരാതി
text_fieldsതിരുവനന്തപുരം: കാലിലെ കമ്പി നീക്കം നടത്താൻ ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീ മരിച്ചത് അനസ്‌തേഷ്യയിലെ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകി. ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ ഇടവ കരിനിലക്കോട് വി.എസ് ഭവനിൽ ബിജോയിയുടെ ഭാര്യ ശോഭയാണ് (38) ശനിയാഴ്ച മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ശസ്ത്രക്രിയ. തുടർന്ന് വാർഡിലേക്ക് മാറ്റി. വൈകീട്ട് മൂന്നോടെ ശ്വാസംമുട്ടലും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ ഐ.സി.യുവിലേക്ക് മാറ്റി. മരണവിവരമറിഞ്ഞ ബന്ധുക്കൾ പ്രതിഷേധവുമായെത്തി. അനസ്‌തേഷ്യക്കായി ഉപയോഗിച്ച മരുന്നിെൻറ അളവ് കൂടിയതാണെന്നും അധികൃതർക്ക് എതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒരുവർഷം മുമ്പ് നടന്ന അപകടത്തിൽ ഇവരുടെ കാലിനു ഗുരുതര പരിക്കേറ്റിരുന്നു. അന്നു കാലിലിട്ട കമ്പി നീക്കംചെയ്യാനാണ് ശസ്ത്രക്രിയ നടത്തിയത്. നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാർ കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനുള്ള നടപടി ആശുപത്രിയും സ്വീകരിക്കുന്നുണ്ടെന്ന് ആർ.എം.ഒ ഡോ. സ്റ്റാലിൻ പറഞ്ഞു.
Next Story