Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:06 AM GMT Updated On
date_range 2018-04-29T10:36:00+05:30ലത്തീൻ സമുദായത്തോടുള്ള അവഗണന മാറണം ^ബിഷപ് ഡോ. വിൻസെൻറ് സാമുവൽ
text_fieldsലത്തീൻ സമുദായത്തോടുള്ള അവഗണന മാറണം -ബിഷപ് ഡോ. വിൻസെൻറ് സാമുവൽ നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തോട് സർക്കാർ കാട്ടുന്ന അവഗണന മാറണമെന്ന് ബിഷപ് ഡോ. വിൻസെൻറ് സാമുവൽ. നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപതാ പ്രസിഡൻറ് ഡി. രാജു അധ്യക്ഷതവഹിച്ചു. വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ്, രൂപതാ അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. എസ്.എം. അനിൽകുമാർ, കെ.എൽ.സി.എ സംസ്ഥാന പ്രസിഡൻറ് ആൻറണി നെറോണ, അധ‍്യാത്മിക ഉപദേഷ്ടാവ് ഫാ. ഡെന്നിസ് കുമാർ, കെ.എൽ.സി.ഡബ്ല്യൂ.എ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആൻറിൽസ്, കെ.എൽ.സി.എ രൂപതാ ജനറൽ സെക്രട്ടറി ടി. സദാനന്ദൻ, വൈസ് പ്രസിഡൻറ് ഉഷാകുമാരി, സി.ടി. അനിത, ട്രഷറർ ടി. വിജയകുമാർ, സെക്രട്ടറി ജോൺ സുന്ദർരാജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ എന്നിവർ സംസാരിച്ചു. കെ.എൽ.സി.എയുടെ മൂന്ന് വർഷത്തെ പദ്ധതിരേഖ രൂപതാ ബിഷപ് പ്രകാശനം ചെയ്തു. രൂപതയിൽനിന്ന് പഠനം പൂർത്തിയാക്കിയ എം.ബി.ബി.എസ് വിദ്യാർഥികളെ സമ്മേളനത്തിൽ അനുമോദിച്ചു. photo: KLCA General Council jpg കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ബിഷപ് ഡോ. വിൻസെൻറ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു
Next Story