Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:29 AM GMT Updated On
date_range 2018-04-28T10:59:59+05:30ഹൈമാസ്റ്റ് വിളക്കുകൾക്ക് പിന്നിൽ ലക്ഷങ്ങളുടെ പകൽക്കൊള്ള
text_fieldsശാസ്താംകോട്ട: നാടാകെ ജനപ്രതിനിധികൾ മത്സരിച്ച് സ്ഥാപിക്കുന്ന പുത്തൻ വികസന മാതൃകയായ ഹൈമാസ്റ്റ് വിളക്കുകൾക്ക് പിന്നിൽ നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയെന്ന് വിജിലൻസിെൻറ കണ്ടെത്തൽ. രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രം നിർമാണച്ചെലവ് വരുന്ന വിളക്കുകൾക്ക് അഞ്ച് ലക്ഷം രൂപക്ക് മുകളിലാണ് ഒാരോ ജനപ്രതിനിധിയും അനുവദിക്കുന്നത്. യഥാർഥ വിലയും അനുവദിക്കപ്പെടുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ഇടനിലക്കാരുടെ കീശകളിലേക്കാണ് എത്തുന്നത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻറ് സ്വന്തം അനുഭവം പത്തനംതിട്ട വിജിലൻസിന് മുന്നിൽ തുറന്നുപറഞ്ഞതോടെയാണ് പകൽക്കൊള്ളയുടെ ചുരുളഴിഞ്ഞത്. സ്വകാര്യവ്യക്തി എന്ന നിലയിൽ സ്വന്തം വീടിന് മുന്നിലെ കവലയിൽ വിളക്ക് സ്ഥാപിക്കാൻ എറണാകുളം ആസ്ഥാനമായ സ്ഥാപനത്തെ സമീപിച്ചപ്പോൾ ഒന്നര ലക്ഷം രൂപക്ക് അവർ സമ്മതിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് ആണെന്നറിഞ്ഞപ്പോൾ പ്രസ്തുത നിരക്ക് ആരോടും പറയരുതെന്നായി സ്ഥാപനം. പഞ്ചായത്ത് പ്രസിഡൻറിെൻറ ഇൗ അനുഭവം സംസ്ഥാന വിജിലൻസ് വകുപ്പ് അഴിമതിക്കും പൊതുധനം കൊള്ളയടിക്കുന്നതിനുമുള്ള മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടുകയാണ്. നാടാെക വിജിലൻസ് ഉദ്യോഗസ്ഥർ നടത്തുന്ന ബോധവത്കരണ ക്ലാസുകളിൽ അവർ ഇക്കാര്യം അവതരിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് ഹൈമാസ്റ്റ് വിളക്കുകളാണ് ഇപ്പോൾ നാടാകെ ഉയരുന്നത്. വിളക്കിനു വേണ്ടി എത്തുന്ന നാട്ടുകാർക്കും പൊതുസ്ഥാപനങ്ങൾക്കുമെല്ലാം അവ അപ്പോൾ തന്നെ ജനപ്രതിനിധികൾ അനുവദിച്ച് നൽകുന്നുമുണ്ട്. കോടിക്കണക്കിന് രൂപയുടെ വഴിവിട്ട ഇടപാടാണ് ഒാരോ വർഷവും ഇക്കാര്യത്തിൽ നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മറുവശത്ത് ഹൈമാസ്റ്റ് വിളക്കുകൾ മറ്റൊരു വിധത്തിലും നാടിന് ബാധ്യതയാവുകയാണ്. ഇതിെൻറ വൈദ്യുതി ചാർജ് അടയ്ക്കേണ്ടത് അതാത് പഞ്ചായത്താണ്. വിളക്കുകൾ പെരുകിയതോടെ വൈദ്യുതി ചാർജിനായി വലിയൊരു തുക കണ്ടെത്താൻ പഞ്ചായത്ത് നിർബന്ധിതമാവുന്നു. ആദ്യഘട്ടത്തിൽ സ്ഥാപിച്ച വിളക്കുകളും ഇപ്പോൾ കത്താറില്ല.
Next Story