Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:29 AM GMT Updated On
date_range 28 April 2018 5:29 AM GMTപത്തനാപുരത്ത് നിരവധിപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
text_fieldsbookmark_border
പത്തനാപുരം: മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പേപ്പട്ടി ആക്രമണം. നിരവധിപേർക്ക് പരിക്കേറ്റു. പിടവൂർ, പഴഞ്ഞിക്കടവ്, പുളിവിള, പട്ടാഴി ഭാഗങ്ങളിലാണ് വ്യാഴാഴ്ച പേപ്പട്ടി ആക്രമണമുണ്ടായത്. പിടവൂർ പടിഞ്ഞാറ്റിൻകരയിൽ അനന്ദു, പിതാവ് അനിൽകുമാർ, മംഗലത്ത് പുത്തൻവീട്ടിൽ അംബുജാക്ഷി, ഈട്ടിക്കുട്ടത്തിൽ അനൂപ്, മണ്ടയ്ക്കാട്ട് ഗിരീഷ് ഭവനിൽ വസന്ത, മുണ്ടക്കൽ വീട്ടിൽ സുധ, തേക്കുംകാട്ടിൽ വിജയൻപിള്ള എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. ഒരാഴ്ച മുമ്പും ഇവിടെ നിരവധിയാളുകള്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story