Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെന്‍ഷനേഴ്‌സ്...

പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അവകാശസമരം വിജയിപ്പിക്കും

text_fields
bookmark_border
കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ അവകാശസമരം വിജയിപ്പിക്കാൻ കരുനാഗപ്പള്ളി മണ്ഡലംയോഗം തീരുമാനിച്ചു. ഇംപീരിയല്‍ കോളജില്‍ ചേർന്ന യോഗത്തില്‍ മണ്ഡലം പ്രസിഡൻറ് പുന്നൂര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മേയ് രണ്ടിന് ഡി.സി.സി ഓഫിസിൽ നിയോജകമണ്ഡലം യോഗം ചേരാനും കെ. കരുണാകരൻപിള്ള ഒന്നാം അനുസ്മരണ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. 'നരേന്ദ്ര മോദി സർക്കാർ ഭരണം നടത്തുന്നത് കോര്‍പറേറ്റുകള്‍ക്കുവേണ്ടി' കരുനാഗപ്പള്ളി: ഇന്ത്യന്‍ ജനസംഖ്യയില്‍ അറുപത് ശതമാനം വരുന്ന അസംഘടിത തൊഴിലാളികളുടെ ജീവിത നിലവാരം സംരക്ഷിക്കാതെ കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ് നരേന്ദ്ര മോദി സർക്കാർ ഭരണം നടത്തുന്നതെന്ന് ഒാള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് സവിന്‍സത്യന്‍, കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവനില്‍ നടന്ന ഒാള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറുമാരുടെയും ചുമതല ഏല്‍ക്കലും നേതൃസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒാള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബന്‍ ജി. നാഥ് അധ്യക്ഷത വഹിച്ചു. മെംബര്‍ഷിപ് ഉദ്ഘാടനം യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story