Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരയല്ലൂർ ദേവി...

അരയല്ലൂർ ദേവി പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മാധ്യമരംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള അരയല്ലൂര്‍ ദേവി പുരസ്‌കാരം മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻറ് സുജിത്ത് നായര്‍ക്കും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ബിനുലാലിനും. അരയല്ലൂര്‍ ദേവിക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് പി. രവീന്ദ്രന്‍ തമ്പി, ജനറല്‍ സെക്രട്ടറി സി. ശിവന്‍കുട്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആതുരസേവനരംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരത്തിന് തിരുമല ശ്രീകൃഷ്ണാ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സുകുമാരനും സാമൂഹികരംഗത്തെ സംഭാവനകള്‍ക്ക് വാവാ സുരേഷും പുരസ്‌കാരത്തിന് അര്‍ഹനായി. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തി​െൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story