Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:15 AM GMT Updated On
date_range 28 April 2018 5:15 AM GMTജ്യോതിർഗമയ പുരസ്കാരസമർപ്പണവും സമൂഹവിവാഹവും
text_fieldsbookmark_border
തിരുവനന്തപുരം: ജ്യോതിർഗമയ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ സായിഗ്രാമത്തിൽ പുരസ്കാര സമർപ്പണവും സമൂഹ വിവാഹവും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു ഉപഹാരങ്ങൾ വിതരണംചെയ്തു. മേയർ വി.കെ. പ്രശാന്ത്, കെ.എൻ. ആനന്ദ്കുമാർ, കടയ്ക്കൽ രമേശ്, ബി. അജയകുമാർ, മുത്തുസ്വാമി എന്നിവർ സംസാരിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അനന്തപുരി ഹോസ്പിറ്റൽ എം.ഡി ഡോ. എ. മാർത്താണ്ഡപിള്ള, ഡോ. എ.പി.ജെ. അബ്ദുൽ കലാം ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, ഭീമ ജ്വല്ലറി എം.ഡി എം.എസ്. സുഹാസ് എന്നിവർ പുരസ്കാരങ്ങൾ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story