Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിള്ളിയാർ സന്ദർശിച്ചു

കിള്ളിയാർ സന്ദർശിച്ചു

text_fields
bookmark_border
നെടുമങ്ങാട്: ജനകീയ കൂട്ടായ്മയിലൂടെ മാലിന്യമുക്തമാക്കപ്പെട്ട കിള്ളിയാറി​െൻറ ഇരുകരകളും ബലപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവി​െൻറ നേതൃത്വത്തിൽ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും . കരകുളം ഗ്രാമപഞ്ചായത്തിൽപെട്ട പ്രദേശങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ -ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കരകൾ ബലപ്പെടുത്തൽ, ചെക്ക് ഡാം നിർമാണം, കയർ ഭൂവസ്ത്രം എന്നിവയെക്കുറിച്ച് സംഘാംഗങ്ങൾ വിശദമായി ചർച്ചചെയ്തു. കരകുളം പഞ്ചായത്തിലൂടെ എട്ടു കിലോമീറ്ററാണ് കിള്ളിയാർ ഒഴുകുന്നത്. കൂട്ടായ ചർച്ചയിലൂടെ തീരുമാനമെടുത്ത് ഉടൻതന്നെ വിശദമായ പദ്ധതിരേഖ സർക്കാറിന് സമർപ്പിക്കുമെന്നും മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ നാടൊരുമിച്ചതുപോലെ തുടർ പ്രവർത്തനങ്ങളിലും ഏല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വികാസ്, രവീന്ദ്രൻ, പ്രീത, ജില്ലാ പ്ലാനിങ് ഓഫിസർ വി.എസ്. ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story