Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:06 AM GMT Updated On
date_range 28 April 2018 5:06 AM GMTസേവനം വൈകിപ്പിച്ചതിന് പിഴ
text_fieldsbookmark_border
തിരുവനന്തപുരം: വാഹന ഉടമക്ക് സേവനം വൈകിപ്പിച്ച തിരുവനന്തപുരം റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സേവനാവകാശ നിയമപ്രകാരം പിഴ. തിരുമല തൈക്കൂട്ടത്തിൽ സാബു അലക്സ് നൽകിയ പരാതിയിലാണ് ആർ.ടി.ഒ മുരളീകൃഷ്ണൻ, ജോയൻറ് ആർ.ടി.ഒ ജോഷി, ജൂനിയർ സൂപ്രണ്ട് സുരേഷ് കുമാർ, ക്ലർക്ക് സരോജം എന്നിവരിൽനിന്ന് 500 രൂപ പിഴ ഇൗടാക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടത്. മോേട്ടാർ സൈക്കിളിെൻറ ഉടമസ്ഥാവകാശം മാറ്റുന്നതിന് സാബു അലക്സ് നൽകിയ അപേക്ഷയിൽ 52 ദിവസത്തെ കാലതാമസം ഉണ്ടായി. ഇത് സേവനാവകാശ നിയമമനുസരിച്ചുള്ള സമയപരിധിയെക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൻ നൽകിയ പരാതിയിലാണ് പിഴ ഇൗടാക്കാൻ ഉത്തരവായത്. പിഴതുക സർക്കാറിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story