Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:21 AM GMT Updated On
date_range 2018-04-26T10:51:00+05:30വിദ്യദീപം പഠനോപകരണ വിതരണവും ആദരിക്കലും
text_fieldsകടയ്ക്കൽ: കടയ്ക്കൽ പ്രവാസി ഫോറത്തിെൻറ ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ കിറ്റിെൻറ വിതരണവും വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലുള്ള കടയ്ക്കല്‍ നിവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ പ്രവാസി ഫോറം എല്ലാവര്‍ഷവും നാടിെൻറ വിദ്യാഭ്യാസ ഉന്നമനത്തിനായി വിദ്യദീപം എന്ന പേരില്‍ നടത്തുന്ന പദ്ധതിയാണിത്. കടയ്ക്കലിലും പരിസര പഞ്ചായത്തുകളിലുമുള്ള വിവിധ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. കേരള സര്‍വകലാശാല അസിസ്റ്റൻറ് പ്രഫസർ അഷ്‌റഫ് കടയ്ക്കല്‍, കവയിത്രി പി.എം. രക്ഷ്മിരാജ്, എഴുത്തുകാരൻ ദീപക് ചന്ദ്രന്‍ മങ്കാട്, സംസ്ഥാന സർക്കാറിെൻറ മികച്ച അഗ്നിശമന സേന മെഡല്‍ ജേതാവും കടയ്ക്കല്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാനുമായ ജെ. നിഷാല്‍, പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും പൊലീസ് മെഡല്‍ ജേതാവുമായ താഹിര്‍ പുതുക്കോട്, ബോധവത്കരണ മാജിക്ക് എന്ന മേഖലയില്‍ നാടിെൻറ മായാജാലക്കാരനായ ഷാജു കടയ്ക്കല്‍ എന്നിവരെയാണ് കടയ്ക്കല്‍ പ്രവാസി ഫോറം ചടങ്ങില്‍ ആദരിച്ചത്. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. ബിജു അധ്യക്ഷത വഹിച്ചു. ഫോറം പ്രസിഡൻറ് റഹീം കടയ്ക്കല്‍, രക്ഷാധികാരി സലിം തേരിയില്‍, സ്ഥാപക അംഗം ജുനൈദ് കടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
Next Story