Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലാപങ്ങൾ...

കലാപങ്ങൾ സൃഷ്​ടിക്കാനുള്ള സംഘ്​പരിവാർ ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കണം ^ജംഇയ്യതുൽ ഉലമ

text_fields
bookmark_border
കലാപങ്ങൾ സൃഷ്ടിക്കാനുള്ള സംഘ്പരിവാർ ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കണം -ജംഇയ്യതുൽ ഉലമ തിരുവനന്തപുരം: കലാപങ്ങൾ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ ശ്രമത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വാട്ട്സ്ആപ് ഹർത്താലി​െൻറ മറവിൽ കലാപമാണ് സംഘ്പരിവാർ ലക്ഷ്യമിട്ടത്. കശ്മീരിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതിലഭിക്കുംവരെ പൊതുസമൂഹം നിശബ്ദരാകരുതെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻറ് ചക്കമല ഷംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം കെ.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഇലവുപാലം ഷംസുദ്ദീൻ മന്നാനി, മുണ്ടക്കയം ഹുസൈൻ മൗലവി, ബീമാപള്ളി നിസാർ മൗലവി, അൽ അമാൻ മന്നാനി, എം.യു. അബ്ദുസലാം മൗലവി, കലൂർ ഹാമിദ് ബാഖവി, വട്ടിയൂർക്കാവ് നിസാർ മൗലവി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story