Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:08 AM GMT Updated On
date_range 2018-04-26T10:38:59+05:30രണ്ടുവർഷത്തെ ഇടതുഭരണം കേരളത്തെ തകർത്തു ^രമേശ് ചെന്നിത്തല
text_fieldsരണ്ടുവർഷത്തെ ഇടതുഭരണം കേരളത്തെ തകർത്തു -രമേശ് ചെന്നിത്തല നെയ്യാറ്റിൻകര:- രണ്ടുവർഷത്തെ ഇടതുഭരണം കേരളത്തെ തകർത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രഭരണം ഇന്ത്യയുടെ സ്വപ്നത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജന മോചനയാത്ര നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കൊടുത്തു ഗുണ്ടാസംഘങ്ങളെയും ക്വട്ടേഷൻ സംഘങ്ങളെയും വളർത്തുകയാണ്. പൊലീസ് സംവിധാനം തകർന്നു. ഇന്ധനവിലയിൽ നികുതി വർധിപ്പിച്ച മോദി സർക്കാർ നേടിയത് ആറ് ലക്ഷം കോടിയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സിെൻറ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ ജാഥ ക്യാപ്റ്റൻ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. തമ്പാനൂർ രവി, ശിവകുമാർ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ശൂരനാട് രാജശേഖരൻ, ബെന്നി ബഹനാൻ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ശശി തരൂർ, വി.ഡി. സതീഷൻ, ശക്തൻ നാടാർ, എം. വിൻസെൻറ്, മൺവിള രാധാകൃഷ്ണൻ, വിജയൻ തോമസ്, കെ.സി. അബു, രഘുചന്ദ്രബാൽ, എ.ടി. ജോർജ്, ആർ. വത്സലൻ എന്നിവർ പങ്കെടുത്തു.
Next Story