Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്ത് സി.പി.എം,...

സംസ്ഥാനത്ത് സി.പി.എം, പൊലീസ്​ ക്രിമിനലുകളുടെ അഴി‍ഞ്ഞാട്ടം ^സുധീരൻ

text_fields
bookmark_border
സംസ്ഥാനത്ത് സി.പി.എം, പൊലീസ് ക്രിമിനലുകളുടെ അഴി‍ഞ്ഞാട്ടം -സുധീരൻ നെടുമങ്ങാട്: കേരളത്തിൽ സി.പി.എം, പൊലീസ് ക്രിമിനലുകളുടെ അഴി‍ഞ്ഞാട്ടമാണ് നടക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രക്ക് നെടുമങ്ങാട്ട് നടന്ന സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിലെയും സി.പി.എമ്മിലെയും ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിലൂടെ ജനങ്ങളുടെ സ്വൈരജീവിതം തകർന്നിരിക്കുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതോടെ ജനാധിപത്യം ഫാഷിസത്തിന് വഴിമാറുന്ന ആപത്കരമായ സ്ഥിതിവിശേഷമാണ് ഇന്ത്യ നേരിടുന്നത്. സംഘ്പരിവാർ നിശ്ചയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമീഷൻ പോലും അനുസരിക്കുന്നതെന്നും സുധീരൻ പറഞ്ഞു. മോദി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ജാഥ ക്യാപ്റ്റൻ എം.എം. ഹസൻ പറഞ്ഞു. ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിെവക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു അധ്യക്ഷതവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, തലേക്കുന്നിൽ ബഷീർ, വി.എസ്. ശിവകുമാർ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ, പീതാംബരക്കുറുപ്പ്, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, പാലോട് രവി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, കരകുളം കൃഷ്ണപിള്ള, ആനാട് ജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story