Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:05 AM GMT Updated On
date_range 26 April 2018 5:05 AM GMTകോട്ടുകുന്നം മലയിലെ ക്വാറിയിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി
text_fieldsbookmark_border
വെഞ്ഞാറമൂട്: കോട്ടുകുന്നം മലയിലെ ആരാമം ക്വാറിയിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. ക്വാറിയിൽ അനധികൃതമായി വമ്പൻ പ്ലാൻറുകൾ നിർമിച്ച് ക്രഷർ പ്രവർത്തിപ്പിക്കുന്നതായും പുറമ്പോക്ക് ൈകയേറ്റമുൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടക്കുന്നതായുമുള്ള നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം ക്വാറി പ്രദേശം സന്ദർശിച്ചത്. വലിയ പ്ലാൻറുകൾ നിർമിച്ചിരിക്കുന്നത് കണ്ടതായും നിയമവിരുദ്ധ നിർമാണമാണോയെന്ന് പരിശോധിക്കാൻ അസി. എൻജിനീയറെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story