Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ ട്രാൻസ്​ജെൻഡർ വിവാഹം മേയ്​ 10ന്​

text_fields
bookmark_border
കൊല്ലം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതതാളം തേടിയ സൂര്യയും, ഇഷാനും മേയ് 10ന്വിവാഹിതരാവും. തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയൽ നാഷനൽ ക്ലബ് ആണ് വിവാഹവേദി. രാവിലെ ഒമ്പതിനും 10.30നും മേധ്യ ആണ് മുഹൂർത്തം. ഇന്ത്യയിലെ തന്നെ നിയമ വിധേയമായ ആദ്യ ട്രാൻസ്ജെൻഡർ വിവാഹത്തിനാണ് ഇരുവരും തയാറെടുക്കുന്നത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. ആണിൽനിന്ന് പെണ്ണിലേക്ക് പരിവർത്തനം നടത്തിയാളാണ് സൂര്യ. പെണ്ണിൽനിന്ന് ആണിലേക്ക് പരിവർത്തനം നടത്തിയ ആളാണ് ഇഷാൻ. ഇതു തന്നെയാണ് ഇവരുടെ വിവാഹത്തി​െൻറ പ്രത്യേകതയും. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ഇരുവരും മാസങ്ങൾക്ക് മുമ്പ് വിവാഹെത്തക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ദിവസം തീരുമാനിച്ചിരുന്നില്ല. ഇഷാൻ മുന്നുവർഷം മുമ്പും സൂര്യ നാലുവർഷം മുമ്പുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാകുന്നത്. 31കാരിയായ സൂര്യ സംസ്ഥാന സാക്ഷരത മിഷ​െൻറ കീഴിൽ 10ാം ക്ലാസ് വിദ്യാർഥിയാണ്. അവിടെത്തന്നെ 12ാം ക്ലാസ് വിദ്യാർഥിയാണ് 33കാരനായ ഇഷാൻ. തങ്ങളുടെ വിവാഹത്തോടെ ട്രാൻസ്െജൻഡേഴ്സിനും കുടുംബമായി ജീവിക്കാൻ കഴിയുമെന്ന ധാരണ പൊതുസമൂഹത്തിൽ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇരുവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story