Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:17 AM GMT Updated On
date_range 2018-04-25T10:47:55+05:30കടൽക്ഷോഭം: പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം -^വി.എസ്. ശിവകുമാർ എം.എൽ.എ
text_fieldsകടൽക്ഷോഭം: പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം --വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: കടലാക്രമണംമൂലം തീരദേശത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണ്. പൂർണമായും വീടുകൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകാമെന്ന പ്രഖ്യാപനത്തിൽ വ്യക്തതയില്ല. തീരദേശത്തുനിന്ന് മാറിത്താമസിക്കാൻ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെടുന്നതുതന്നെ ക്രൂരതയാണ്. വീടുകൾ നഷ്ടപ്പെട്ടവർക്ക് മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന മേഖലകളിൽ സ്ഥലം കണ്ടെത്തി വീടുകൾ നിർമിച്ചുനൽകാൻ സർക്കാർ തയാറാകണം. കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം- എയർപോർട്ട് റോഡ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിക്കണം. വലിയതുറ മേഖലയിൽ പുലിമുട്ട് നിർമിക്കുന്നതിനും പൂന്തുറ പ്രദേശത്തെ പുലിമുട്ടിെൻറ അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ തീരദേശമേഖലകളിലെ കടലാക്രമണ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും എം.എൽ.എ സന്ദർശിച്ചു. കൗൺസിലർ ഷീബ പാട്രിക്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബെർബി ഫെർണാണ്ടസ്, സേവ്യർ ലോപ്പസ്, വള്ളക്കടവ് നിസാം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പത്മകുമാർ, ടോം, ജെറാൾഡ്, പാട്രിക് മൈക്കിൾ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Next Story