Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തെ ആരും...

കേരളത്തെ ആരും പഴിക്കരുത്​, ഇതെവിടെയും സംഭവിക്കാം ^ആൻഡ്രൂസ്

text_fields
bookmark_border
കേരളത്തെ ആരും പഴിക്കരുത്, ഇതെവിടെയും സംഭവിക്കാം -ആൻഡ്രൂസ് തിരുവനന്തപുരം: അന്വേഷണത്തിൽ എല്ലാപിന്തുണയും നൽകിയ മലയാളികൾക്ക് ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് നന്ദി പറഞ്ഞു. ഇതി​െൻറ പേരിൽ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ലിഗയെ അന്വേഷിക്കുമ്പോൾ ഇതിലേറെ സ്നേഹവും നന്മയുമൊന്നും വേറെ എവിടെനിന്നും ഞങ്ങൾക്ക് പ്രതീക്ഷിക്കാനാകില്ല. അത്രയേറെ പിന്തുണയാണ് കേരളത്തിൽനിന്ന് ലഭിച്ചതെന്നും ആൻഡ്രൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിന് സമീപത്തുള്ളവരോട് ഒരു അഭ്യർഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കണം. പേടിച്ച് മാറിനിൽക്കരുത്. കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിക്കണം -ആൻഡ്രൂസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story