Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഞ്ചഗുസ്​തി സംസ്ഥാന...

പഞ്ചഗുസ്​തി സംസ്ഥാന ടീമിനെ തെരഞ്ഞെടുത്തു

text_fields
bookmark_border
പരവൂർ: ഉത്തര പ്രദേശിലെ ലഖ്നോവിൽ അടുത്ത മാസം നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീം സെലക്ഷൻ മത്സരം പരവൂരിൽ നടന്നു. പരവൂർ കോട്ടപ്പുറം എൽ.പി.എസിൽ നടന്ന മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തി അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറി യു.വി. വിക്രമൻ സംസാരിച്ചു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് നഗരസഭാ വൈസ് ചെയർമാൻ ആർ. ഷീബ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ജി. ഓമനക്കുട്ടൻ, ഡോ. എം. ശശിധരൻ നായർ, മുരളിദാസൻപിള്ള, പുഷ്പാംഗദൻ, ശിവപ്രസാദ്, തെക്കുംഭാഗം ഹാഷിം എന്നിവർ സംസാരിച്ചു. 32 പേർ അടങ്ങുന്ന സംസ്ഥാന ടീമിനെ തെരഞ്ഞെടുത്തു. സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ സംഘടിപ്പിച്ച മത്സരങ്ങളിൽ 10 ജില്ലകളിൽനിന്ന് 150 കായിക താരങ്ങൾ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story