Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനമോചന ജാഥ ഇന്ന്...

ജനമോചന ജാഥ ഇന്ന് കരുനാഗപ്പള്ളിയിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: കെ.പി.സി.സി പ്രസിഡൻറ് നയിക്കുന്ന ജനമോചനയാത്രക്ക് ചൊവ്വാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി ടൗണില്‍ വരവേൽപ് നൽകും. കൊലപാതകങ്ങളും ഭരണപരാജയവും ഉരുട്ടിക്കൊലയും ഒക്കെയായി കേരള ജനത വ്യാകുലരായിരിക്കുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന ഈ ജാഥക്ക് വളരെ പ്രസക്തിയുണ്ടെന്ന് സ്വീകരണ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. കുന്നത്തൂര്‍, ചവറ, കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന സമ്മേളനം കരുനാഗപ്പള്ളിയില്‍ ചരിത്രസംഭവമാകുമെന്ന് കെ.സി. രാജന്‍ പറഞ്ഞു. കെ.ജി. രവി, ആര്‍. രാജശേഖരന്‍, കോയിവിള രാമചന്ദ്രന്‍, ചിറ്റുമൂല നാസര്‍ കൃഷ്ണന്‍കുട്ടിനായര്‍, പി. രാജേന്ദ്രപ്രസാദ്, തുണ്ടില്‍ നൗഷാദ്, കോലത്ത് വേണുഗോപാല്‍, എന്‍. അജയകുമാര്‍, മുനമ്പത്ത് വഹാബ്, കെ.കെ. സുനില്‍കുമാര്‍, ലീലാകൃഷ്ണന്‍, കാരുവള്ളില്‍ ശശി, കബീര്‍ എം. തീപ്പുര, സന്തോഷ് തുപ്പാശ്ശേരി, നീലികുളം സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story