Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:06 AM GMT Updated On
date_range 24 April 2018 5:06 AM GMTസ്റ്റേഷനുകളിലെ പി.ആർ.ഒ സംവിധാനം ഫലപ്രദമാക്കണം ^ഡി.ജി.പി
text_fieldsbookmark_border
സ്റ്റേഷനുകളിലെ പി.ആർ.ഒ സംവിധാനം ഫലപ്രദമാക്കണം -ഡി.ജി.പി തിരുവനന്തപുരം: പരാതി നൽകാനും വിവരങ്ങൾ അന്വേഷിക്കാനും മറ്റും പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കാൻ സ്റ്റേഷനുകളിൽ രൂപംനൽകിയ പി.ആർ.ഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നിലവിൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പി.ആർ.ഒ ചുമതലകൾക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര കാര്യക്ഷമമല്ല. പി.ആർ.ഒമാർക്ക് മറ്റ് ചുമതലകൾകൂടി ചെയ്യേണ്ടി വരുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് ഒഴിവാക്കണമെന്നും ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പി.ആർ.ഒമാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കാൻ പാടുളളൂഎന്നും പൊലീസ് മേധാവി നിർദേശിച്ചു. തിരുവനന്തപുരം പൊലീസ് െട്രയിനിങ് കോളജിൽ നടക്കുന്ന പി.ആർ.ഒ മാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിെൻറ ആദ്യദിനത്തിൽ തിരുവനന്തപുരം, എറണാകുളം റേഞ്ചുകളിൽ നിന്നുള്ള പി.ആർ.ഒമാരാണ് പങ്കെടുത്തത്. െട്രയിനിങ് എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ കെ. സേതുരാമൻ, ഡി.സി.പി ജയദേവ്, കേരള രാജ്ഭവൻ പി.ആർ.ഒ എസ്.ഡി. പ്രിൻസ്, പൊലീസ് ആസ്ഥാനം പൊലീസ് ഇൻഫർമേഷൻ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ, പ്രഫ. ജോർജ് കൊട്ടാരത്തിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. തൃശൂർ, കണ്ണൂർ റെയിഞ്ചുകളിലെ പി.ആർ.ഒമാർക്കുള്ള പരിശീലനം ചൊവ്വാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story