Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:08 AM GMT Updated On
date_range 23 April 2018 5:08 AM GMTമേയ്ദിന കായികമേള; നേമം ഏരിയ ജേതാക്കൾ
text_fieldsbookmark_border
തിരുവനന്തപുരം: സി.െഎ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന കായികമേള സമാപിച്ചു. സന്തോഷ് ട്രോഫി വിജയികളായ കേരള ടീം കോച്ച് സജീവൻ ബാലൻ കായികമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സി.െഎ.ടി.യു ജില്ലാ പ്രസിഡൻറ് സി. ജയൻബാബു പതാക ഉയർത്തി. കായിക മത്സരത്തിൽ നേമം ഏരിയാ ഒാവറോൾ ചാമ്പ്യൻഷിപ് നേടി. പുരുഷവിഭാഗം വടംവലി മത്സരത്തിൽ ഒന്നാംസ്ഥാനം നെടുമങ്ങാട് ഏരിയയും രണ്ടാംസ്ഥാനം പാളയം ഏരിയയും നേടി. വനിതകളുടെ വടംവലി മത്സരത്തിൽ ഒന്നാംസ്ഥാനം പാളയം ഏരിയയും രണ്ടാംസ്ഥാനം നേമം ഏരിയയും കരസ്ഥമാക്കി. കമ്പടി മത്സരത്തിൽ ഒന്നാംസ്ഥാനം കിളിമാനൂർ ഏരിയയും രണ്ടാംസ്ഥാനം പാളയം ഏരിയയും നേടി. ചെസ് മത്സരത്തിൽ ആറ്റിങ്ങൽ ഏരിയയിലെ ജയകുമാർ ഒന്നാംസ്ഥാനവും നെയ്യാറ്റിൻകരയിലെ കെ. ലാലു രണ്ടാംസ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനം മേയർ വി.കെ. പ്രശാന്ത് വിതരണംചെയ്തു. ജില്ലാ പ്രസിഡൻറ് സി. ജയൻ ബാബു അധ്യക്ഷത വഹിച്ചു. പുല്ലുവിള സ്റ്റാൻലി സ്വാഗതവും ക്ലൈനസ് റൊസാരിയോ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story