Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹിളാ യൂനിയൻ...

മഹിളാ യൂനിയൻ പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
കാട്ടാക്കട: വിശ്വകർമ മഹിളാ യൂനിയൻ കാട്ടാക്കട താലൂക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. വാമദേവൻ യോഗം ഉദ്‌ഘാടനം ചെയ്തു. മഹിളാ സംഘം സംസ്ഥാന പ്രസിഡൻറ് സരസ്വതി അമ്മാൾ അധ്യക്ഷയായി. കോട്ടയ്ക്കകം ജയകുമാർ, മഹേന്ദ്രൻ ആശാരി, മേപ്പൂക്കട ശ്രീകുമാർ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: രതിക (പ്രസി.), അർച്ചന (വൈസ്. പ്രസി.), സുധർമിണി(സെക്ര.), രേഖ (ജോ.സെക്ര.), രമാദേവി (ട്രഷ.). തെങ്ങിൻതൈകൾ വിതരണംചെയ്തു കാട്ടാക്കട: കേരഗ്രാമം പദ്ധതിയിൽ കാട്ടാക്കട പഞ്ചായത്തിലെ പാറച്ചൽ വാർഡിലെ കേര കർഷകർക്ക് തെങ്ങിൻതൈകളും തെങ്ങുകയറ്റ യന്ത്രവും വിതരണംചെയ്തു. പാറച്ചൽ നാളികേര ഉൽപാദന കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത അധ്യക്ഷയായി. കൃഷി ഓഫിസർ എ.എച്ച്. നിസാം, പി. നടരാജപിള്ള, കെ. സോമശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story