Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅലക്കുകുഴി...

അലക്കുകുഴി നിവാസികൾക്ക് പ്രതീക്ഷ പകർന്ന് പുനരധിവാസ പാക്കേജ്

text_fields
bookmark_border
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി നിവാസികളുടെ പുനരധിവാസത്തിന് വഴിയൊരുങ്ങി. ഇവർക്കായി മുണ്ടയ്ക്കൽ പ്രദേശത്ത് നഗരസഭയുടെ ഉടമസ്ഥതതയിൽ ഒന്നരയേക്കർ സ്ഥലത്ത് പുതിയ വീടുകൾ നിർമിക്കും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 24 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിക്കും. സംസ്ഥാന സർക്കാറി​െൻറ സമ്പൂർണ ഭവനനിർമാണ പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി മൂന്നുകോടിയുടെ പുനരധിവാസ പാക്കേജ് നഗരസഭയാണ് തയാറാക്കിയത്. അവശ്യ സൗകര്യങ്ങളെല്ലാം ഉൾപ്പെടുന്ന വീടുകളാകും നിർമിച്ചുനൽകുകയെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഓരോ കുടുംബത്തിനും മൂന്നു സ​െൻറ് ഭൂമിയിൽ 500 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നിർമിക്കുക. മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് ജീവനോപാധിക്കായി ആധുനിക സംവിധാനങ്ങളുള്ള ലോൺട്രി യൂനിറ്റും രണ്ടാംഘട്ടത്തിൽ സജ്ജമാക്കും. കമ്യൂണിറ്റി ഹാൾ, അംഗൻവാടി തുടങ്ങിയവയും ഇവിടെയുണ്ടാകും. കുടുംബശ്രീക്കാണ് വീടുകളുടെ നിർമാണച്ചുമതല നൽകിയിട്ടുള്ളത്. ഇതിനായി കുടുംബശ്രീയുമായി പ്രത്യേക കരാറുണ്ടാക്കും. രണ്ട് മുറികൾ, അടുക്കള, ശുചിമുറി, സിറ്റ് ഔട്ട് എന്നിവയടങ്ങുന്ന വീടൊന്നിന് 10,20,000 രൂപയോളം നിർമാണ ചെലവ് പ്രതീക്ഷിക്കുന്നതായി കോർപറേഷൻ സെക്രട്ടറി വി.ആർ. രാജു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story