Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:32 AM GMT Updated On
date_range 2018-04-22T11:02:59+05:30മുസ്ലിം കോഒാഡിനേഷൻ പ്രതിഷേധമാർച്ച്
text_fieldsതിരുവനന്തപുരം: കഠ്വ, ഉന്നാവ് കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും നേർക്ക് വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും ദലിത്-ന്യൂനപക്ഷ-പിന്നാക്ക വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധസംഗമവും നടത്തി. സംഗമത്തിൽ കായിക്കര ബാബു അധ്യക്ഷതവഹിച്ചു. ഫാ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുേരഷ് എം.പി, എസ്. സുവർണകുമാർ, പ്രഫ. ഇ. അബ്ദുൽ റഷീദ്, ഡോ. നിസാറുദ്ദീൻ, എ.എം.കെ. നൗഫൽ, അൽഫ അബ്ദുൽ ഖാദർ ഹാജി, സലിം കരമന, റഷീദ് മദനി, വേളിശ്ശേരി സലാം, ഷെഫീഖ് ബാഖവി, മുഹമ്മദ് ഹാദി എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ഇബ്രാഹിം മൗലവി, എ.എൽ.എം. കാസിം, വിഴിഞ്ഞം ഹനീഫ്, എ.എൽ. നിസാർ, ബഷീർ പൂന്തുറ, നിസാർ മൗലവി, നിസാർ എന്നിവർ നേതൃത്വം നൽകി.
Next Story