Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.എസ്. രവിക്ക്​...

എം.എസ്. രവിക്ക്​ നാടി​െൻറ അന്ത്യാഞ്​ജലി

text_fields
bookmark_border
തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ എം.എസ്. രവിയുടെ ഭൗതികശരീരം പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. പേട്ടയിലെ കേരളകൗമുദി വളപ്പിൽ പിതാവും പത്രാധിപരുമായ കെ. സുകുമാരനും മാതാവ് മാധവി സുകുമാരനും സഹോദരൻ എം.എസ്. ശ്രീനിവാസനും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് സമീപം ഒരുക്കിയ ചിതയിൽ മക്കളായ കേരളകൗമുദി എഡിറ്റർ ദീപു രവിയും ഡയറക്ടർ (മാർക്കറ്റിങ്) ദർശൻ രവിയും അഗ്നിപകർന്നു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി. സുധാകരൻ റീത്ത് സമർപ്പിച്ചു. ശിവഗിരി ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും സ്വാമി വിശാലാനന്ദയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രാർഥനക്ക് നേതൃത്വം നൽകി. മന്ത്രിമാരായ കെ. രാജു, മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, സുരേഷ്ഗോപി, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ഐ.ബി. സതീഷ്, വി. ജോയി, ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ,ഡി.ജി.പി ലോക്നാഥ് െബഹ്റ, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ, കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി, എ.ഡി.ജി.പി കെ. പത്മകുമാർ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, മംഗളം ചീഫ് എഡിറ്റർ സാജൻ വർഗീസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story