Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ സ്​റ്റേഷനിൽ ...

റെയിൽവേ സ്​റ്റേഷനിൽ കിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഒാട്ടോമാറ്റിക് എക്​സ്​റ്റേണൽ ഡിഫിബ്രി​േലറ്റർ മെഷീൻ സ്ഥാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: യാത്രക്കാർക്ക് ഹൃദയാഘാതമുണ്ടായാൽ അടിയന്തര പ്രാഥമിക ശുശ്രൂഷക്ക് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഒാേട്ടാമാറ്റിക് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എ.ഇ.ഡി) മെഷീൻ ഏർപ്പെടുത്തി. കിംസ് ആശുപത്രിയാണ് സംവിധാനം നൽകിയത്. കിംസി​െൻറ സാമൂഹികസേവനപരിപാടിയുടെ ഭാഗമായാണിത്. ശനിയാഴ്ച സിറ്റിറെയിൽവേ സ്റ്റേഷനിൽ വൈകീട്ട് നാലരയ്ക്ക് നടന്ന ചടങ്ങിൽ കിംസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല എ. ഇ. ഡിയുടെ പ്രവർത്തനവും ഇതിനാവശ്യമായ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്തു. കിംസ് സീനിയർ കൺസൾട്ടൻറ് ഡോ. രമേഷ് നടരാജൻ, കോഒാഡിനേറ്റർ ഡോ. ജി.എം. ഗംഗാലാൽ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഡയറക്ടർ ഡോ. രാജേഷ് ചന്ദ്രൻ സ്വാഗതവും ഡിവിഷനൽ കമേഴ്സ്യൽ മാനേജർ അജയ് കൗശിക് നന്ദിയും പറഞ്ഞു ഇതോടനുബന്ധിച്ച് എ.ഇ.ഡി മെഷീൻ ഉപയോഗിക്കുന്നതിനുള്ള പരിശീലനപരിപാടിയും ഉദ്ഘാടനം ചെയ്തു. റെയിൽവേ പൊലീസ്, കേരള പൊലീസ് എന്നിവിടങ്ങിൽ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കാണ് 10 ദിവസത്തെ പരിശീലനം നൽകുക. ഹൃദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തി​െൻറ സങ്കോചവും വികാസവും ക്രമരഹിതമാകുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്ന ഹൃദയാഘാതത്തെ ഉടനടിയുള്ള നിയന്ത്രിത ഇലക്ട്രിക് ഷോക്കിലൂടെ ശരിപ്പെടുത്തി രോഗിയുടെ ജീവൻ രക്ഷിക്കുന്ന സംവിധാനമാണ് ഒാട്ടോമാറ്റിക് എക്സ്റ്റേണൽ ഡിഫിബ്രിേലറ്റർ മെഷീൻ . ഇത് ഉപയോഗിക്കുന്നതിന് പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ സഹായം വേണം. ട്രെയിൻ യാത്രക്കാരിൽ ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരിൽ ഭൂരിപക്ഷം പേരെയും ഉടനടിയുള്ള ചികിത്സയിലൂടെ രക്ഷപ്പെടുത്താമായിരുെന്നന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് കിംസ് ആശുപത്രിയുടെ പുതിയ സേവനസംരംഭം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story