Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:24 AM GMT Updated On
date_range 22 April 2018 5:24 AM GMTമൊബൈൽ കടയിലെ മോഷണം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: വവ്വാക്കാവ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഇബിൻ കമ്യൂണിക്കേഷൻ എന്ന മൊബൈൽ ഷോപ്പിലെ പൂട്ട് തകർത്ത് മൊബൈൽ ഫോണും പണവും അപഹരിച്ച കേസിലെ പ്രതി കുലശേഖരപുരം ആദിനാട് പുത്തൻകണ്ടത്തിൽ അനന്ദുവിനെ (21) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി, കൺസഷൻ കമ്പനിയിൽനിന്ന് രണ്ടരലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ആലുംകടവ് വലിയവളാലിൽ വടക്കതിൽ മഹേഷ് (20) ആണെന്നും പൊലീസ് പറഞ്ഞു. മഹേഷിൽനിന്ന് ലഭിച്ച സൂചനയാണ് കൂട്ടാളിയായ അനന്ദുവിനെ പിടികൂടാൻ സഹായമായത്. കേസന്വേഷണത്തിെൻറ ഭാഗമായി പൊലീസ് റിമാൻഡിൽ കഴിയുന്ന മഹേഷിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അനന്തുവിനെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് വേണ്ടി ഇരുപ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷനൽകുമെന്ന് പൊലീസ് പറഞ്ഞു. സി.ഐ രാജേഷ്കുമാർ, എസ്.ഐ ഉമറുൽ ഫാറൂഖ്, എ.എസ്.ഐ ഷാഫി, സീനിയർ പൊലീസ് ഓഫിസർ ഷാജിമോൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story