Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:11 AM GMT Updated On
date_range 2018-04-22T10:41:59+05:30കടലാക്രമണം ശക്തം; നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsവലിയതുറ: കടലാക്രമണം ശക്തമായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിന് മുന്നിൽ റോഡ് ഉപരോധിച്ചു. വലിയതുറ കുഴിവിളാകം ഭാഗങ്ങളിൽ ശക്തമായ കടലാക്രമണത്തിൽ വീടുകൾ തകരുകയും നിരവധി വീടുകൾ അപകടഭീഷണിയിലാവുകയും ചെയ്തിട്ടും നാട്ടുകാരെ മാറ്റിപ്പാർപ്പിക്കാൻ റവന്യൂ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഉപരോധം. രാത്രി എഴിന് ആരംഭിച്ച ഉപരോധം രാത്രി വൈകിയും തുടരുകയാണ്. ഉപരോധം നീണ്ടതോടെ തഹസിൽദാർ സ്ഥലെത്തത്തി ഉപരോധക്കാരുമായി ചർച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്നും കഴിഞ്ഞ കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് നേരെത്തെ കണ്ടെത്തിയ ഭൂമിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ ഷെൽട്ടർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം നടക്കുന്നത്. ശംഖുംമുഖം എ.സി ഷാനീഖാെൻറ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Next Story