Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:11 AM GMT Updated On
date_range 2018-04-22T10:41:59+05:30മേയ് 12 മുതൽ സമരമെന്ന് നഴ്സസ് അസോസിയേഷൻ
text_fieldsതിരുവനന്തപുരം:- സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പള പരിഷ്കരണം സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ ഉറപ്പാക്കാത്തപക്ഷം മേയ് 12 മുതൽ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. നഴ്സിങ് സംഘടനകളുമായി ലേബർ കമീഷണർ നടത്തിയ ചർച്ചക്ക് ശേഷമാണ് അസോസിയേഷൻ പ്രഖ്യാപനം. ഈ വിഷയത്തിൽ ചർച്ചക്കില്ലെന്നും സർക്കാറിന് ആവശ്യത്തിന് സാവകാശം നൽകിയതാണെന്നും ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അൻസാരി കോന്നി, സംസ്ഥാനകമ്മിറ്റി അംഗം എം.കെ. ദിലീപ് എന്നിവർ പങ്കെടുത്തു.
Next Story