Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:09 AM GMT Updated On
date_range 22 April 2018 5:09 AM GMTകമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നൽകി
text_fieldsbookmark_border
നെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് നിർമിച്ചുനൽകിയ പഠനമുറിയില്‍ സ്ഥാപിക്കുന്നതിന് കമ്പ്യൂട്ടര്‍, ടേബിള്‍, ചെയര്‍ എന്നിവ നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. മിനി നിർവഹിച്ചു. വാര്‍ഡ് അംഗം പനവൂര്‍ ഷറഫിെൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിനു വിനോദ്, അംഗങ്ങളായ കെ. സുലോചന, പി.കെ. രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പനവൂര്‍ ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയ 14 പഠനമുറികളിലും സ്ഥാപിക്കുന്നതിനാണ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story