Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേനൽതുമ്പി പരിശീലന...

വേനൽതുമ്പി പരിശീലന ക്യാമ്പ്

text_fields
bookmark_border
കാട്ടാക്കട: ബാലസംഘം ആരംഭിച്ചു. ബാലസംഘം വേനൽതുമ്പി കലാജാഥയുടെ കാട്ടാക്കട, വിളപ്പിൽ, പേരൂർക്കട ഏരിയ കമ്മിറ്റികളുടെ പരിശീലന ക്യാമ്പ് ആണ് കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ചത്. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിൽ അറുപത് കുട്ടികളും പന്ത്രണ്ട് പരിശീലകരും പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് 28ന് സമാപിക്കും. ഉദ്ഘാടന യോഗം ജില്ലാ രക്ഷാധികാരി പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം കാട്ടാക്കട ഏരിയ പ്രസിഡൻറ് എസ്. രാഹുൽ അധ്യക്ഷനായി. മംഗലക്കൽ ശശി സ്വാഗതം പറഞ്ഞു. ഐ.ബി. സതീഷ് എം.എൽ.എ, യൂത്ത് കമീഷൻ അംഗം ഐ. സാജു, സംഘാടകസമിതി ചെയർമാൻ ജി. സ്റ്റീഫൻ, വിളപ്പിൽ ഏരിയ രക്ഷാധികാരി സുകുമാരൻ, ബാലസംഘം സംസ്ഥാന സമിതി അംഗം കെ. ജയപാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story