Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ ഉത്തരവ്...

സർക്കാർ ഉത്തരവ് പരിഹാസ്യം

text_fields
bookmark_border
കൊല്ലം: ലൈഫ് മിഷൻ സർവേയിൽ കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്തി സാമ്പത്തിക സഹായം നൽകണമെന്ന സർക്കാർ ഉത്തരവ് വിചിത്രമാണെന്നും ഇതു പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് കൊല്ലം പാർലമ​െൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഇ.എം.എസ് - ഐ.എ.വൈ ഭവന നിർമാണത്തിന് ധനസഹായം ലഭിച്ചിട്ടും പണിപൂർത്തീകരിക്കാത്ത വീടുകൾക്ക് അധികം തുക അനുവദിക്കുമെന്നാണ് സർക്കാർ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് പരിഹാസ്യമാണ്. ഇങ്ങനെ സഹായം നൽകുന്നതിന് സർക്കാർ ഉത്തരവി​െൻറ ആവശ്യമില്ല. മന്ത്രിമാർക്കും ബോർഡ് കോർപറേഷൻ അധികാരികൾക്കും ശമ്പളം വർധിപ്പിക്കാനും മന്ത്രിസഭ വാർഷികത്തിന് ഉദ്ഘാടന മാമാങ്കങ്ങൾ നടത്താനും രാജ്യത്തെ പത്രങ്ങളിലെല്ലാം പരസ്യം നൽകാനും കോടാനുകോടികൾ ചെലവാക്കുന്ന സർക്കാറിന് പാവങ്ങളെ സഹായിക്കാൻ മനസ്സില്ല എന്നതിന് ഉദാഹരണമാണ് ഈ ജനവിരുദ്ധ നിർദേശമെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി മുടങ്ങും തേവലക്കര: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story